ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത്? സന്തോഷം പങ്കുവെച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ഇല്യാന.

തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്.
കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നടി ഇല്യാന ഡിക്രൂസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റിനെ തുടർന്ന് നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്.

എന്നാല്‍ പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു.

ഇല്യാനയുടെ പോസ്റ്റിന് അടിയില്‍ വന്ന ചില കമന്‍റുകള്‍ ഇങ്ങനെയാണ്. “ആരാണ് കുട്ടിയുടെ അച്ഛൻ?” മറ്റൊരാള്‍ എഴുതുന്നത് ഇങ്ങനെയാണ് “ഈ നടി എപ്പോഴാണ് വിവാഹം കഴിച്ചത്? ആരാണ് തന്‍റെ പങ്കാളിയെന്ന് ഇവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ദത്തെടുത്ത കുട്ടിയാണോ?”. വളരെ മോശമായി, ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇല്യാന എന്തോ തെറ്റ് ചെയ്തപോലെയാണ് പല കമന്‍റുകളും.

എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കണം എന്നതാണ് ചില കമന്‍റ് ചെയ്യുന്നവരുടെ ആവശ്യം.

എന്നാല്‍ ഇല്യാനയെ ഈ സൈബര്‍ ആക്രമണത്തിന് വിട്ടുകൊടുക്കാതെ അവരെ അനുകൂലിക്കുന്ന കമന്‍റും ഏറെയാണ്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട എന്ത് ബാധ്യതയാണ് ഇല്യാനയ്ക്ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സിനിമ രംഗത്ത് വിജയം കൈവരിച്ച സ്ത്രീ തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടു. അതിനപ്പുറം അവരുടെ പേഴ്സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നാണ് ചിലര്‍ മറുപടി നല്‍കിയത്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.