‘ഹൃദയത്തില്‍ കൂട് കൂട്ടാം’; പൊലീസുകാരന്‍റെ രസകരമായ വീഡിയോ വൈറലാകുന്നു.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ വെറുതെ കണ്ടുപോകാവുന്നവ മാത്രമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റും. പ്രത്യേകിച്ച് നമ്മെ സന്തോഷിപ്പിക്കുകയോ നമ്മുടെ മുഖത്ത് ചിരി വിടര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളവ.

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേരളാ പൊലീസാണ് അവരുടെ ഔദ്യോഗിക പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചത്.

അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന ചെറിയ പക്ഷിക്ക് തീറ്റ നല്‍കുന്ന പൊലീസുകാരനെയാണ് വീഡിയോയില്‍ കാണുന്നത്. കുഞ്ഞ് പക്ഷി, ഇദ്ദേഹത്തിന്‍റെ യൂണിഫോമിലെ വിസില്‍ കോര്‍ഡിലാണ് വന്നിരിക്കുന്നത്. ഒരു വള്ളിയിലോ നേരിയ ചില്ലയിലോ വന്നിരിക്കുന്നത് പോലെയാണ് പക്ഷി ഇരിക്കുന്നത്.

പൊലീസുകാരനാണെങ്കില്‍ തന്‍റെ കയ്യിലുള്ള പൂക്കളില്‍ നിന്ന് പക്ഷിക്ക് തേൻ കൊടുക്കുകയാണ്. പക്ഷി ഇത് കഴിക്കുന്നതും കാണാം. ഇവര്‍ തമ്മിലുള്ള ‘കെമിസ്ട്രി’ ശരിക്കും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പൊതുവെ പക്ഷി-മൃഗാദികള്‍ മനുഷ്യരോട് അത്ര പെട്ടെന്ന് ഇണങ്ങാറില്ല. അടുത്ത് വന്നാല്‍ പോലും ഇത്രയും സ്വതന്ത്രമായി ഇടപഴകുന്നതും വിരളമാണ്.

ഈ പക്ഷിയാകട്ടെ ഭയമേതുമില്ലാതെ ഇദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്നും, കൈകളിലുമെല്ലാം നില്‍പാണ്. പോരാത്തതിന് ഒരാശങ്കയുമില്ലാതെ അദ്ദേഹം നീട്ടിയ പൂക്കളില്‍ നിന്ന് തേനും നുകരുന്നു. എങ്ങനെയാണിത് സംഭവിച്ചതെന്ന അതിശയമാണ് വീഡിയോയ്ക്ക് താഴെ ഏവരും ചോദിക്കുന്നത്. കാണാൻ ഒരുപാട് പോസിറ്റീവായൊരു കാഴ്ചയെന്നും പലവട്ടം ഇത് കണ്ടുവെന്നും കമന്‍റ് ചെയ്യുന്നവരും ഏറെ. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.