കൽപ്പറ്റ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിന്റെ ഭാഗമായി പാഴ് വസ്തുക്കൾ, അനാവശ്യ ബോർഡുകൾ, പരസ്യങ്ങൾ എന്നിവ ഒഴിവാക്കി ഗ്രാഫിക് ചിത്രങ്ങൾ വരച്ച് ജനപങ്കാളിത്തത്തോടെ ചിത്രം നഗരിയാക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. ഗ്രീൻ വൈൽഡ് ലാവേഴ്സ് ഫോറം പ്രതിനിധി റഷീദ് ചിത്ര രചനക്ക് നേതൃത്വം നൽകി. നഗരസഭ കൗൺസിലേർസ്, മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ,വജ്ര ജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?
തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ