കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് കെ.കരുണാകര പിള്ളയുടെ ആറാം അനുസ്മരണ സമ്മേളനം കൽപ്പറ്റയിൽ നടത്തി. അനുസ്മരണ സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം വിപിന ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വേണുഗോപാൽ.എം. കീഴ്ശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.വിജയമ്മ ടീച്ചർ, കമ്മന മോഹനൻ, കെ ശശികുമാർ, സണ്ണി ജോസഫ്, ടി.ഓ.റൈമൺ, കെ കെ കുഞ്ഞുമുഹമ്മദ്, എൻ ഡി ജോർജ്, കെഎൽ തോമസ്, പി ഓമന ടീച്ചർ, വി ആർ ശിവൻ, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







