ലോർഡ്സിലെ പുൽത്തകിടിയിൽ ആരവമായി ക്രിക്കറ്റ് ഉത്സവം.

മഞ്ഞുറ: ബ്രിട്ടനിലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു കളിക്കളം ഉണ്ട് തരിയോട് പഞ്ചായത്തിലെ മഞ്ഞൂറ പ്രദേശത്ത്. ബാണാസുരസാഗർ റിസർവോയറിനുള്ളിലെ വെള്ളം കുറയുമ്പോൾ തെളിഞ്ഞുവരുന്ന അതിമനോഹരമായ പുൽത്തകിടി. ഇവിടെവെച്ച് ലോർഡ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ പവർ ഹിറ്റ്റേഴ്‌സ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി ഫാൽക്കൻസ് കാവുംമന്ദം ജേതാക്കളായി. വിജയികൾക്ക് ക്രിക്കറ്റ് താരം മിന്നുമണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ഷിബു സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, വനിതാ ടീം കോച്ച് സോണിയ എന്നിവർ സമ്മാനദാനം നിർവഹിച്ചു. വിമൻസ് പ്രിമിയർ ലീഗിൽ ഡൽഹി ടീം അംഗവും, കേരള താരവുമായ മിന്നു മണിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.

വൈത്തിരി പൊഴുതന പടിഞ്ഞാറത്തറ റോഡിനോട് ചേർന്ന് മഞ്ഞൂറ പ്രദേശത്താണ് ഈ സുന്ദരമായ കളിസ്ഥലം ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഈ പുൽത്തകിടി രണ്ട് വർഷം മുമ്പ് പ്രമുഖ സ്പോർട്സ് ചാനലായ ഇ എസ് പി എൻ അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. നിരവധി ടൂറിസ്റ്റുകളും ഈ മനോഹാരിത ആസ്വദിക്കാൻ എത്താറുണ്ട്. ടൂർണമെന്റിലെ മികച്ച കളിക്കാരനും ബൗളറുമായി ജോബി അലക്സ്നെയും, ബാറ്റിസ്മാനായി രാഹുൽ നെയും, ഫീൽഡർ ആയി അരുണിനെയും, കീപ്പർ ആയി കെ വി വിപിൻ എന്നിവരെ യെയും തിരഞ്ഞെടുത്തു. ജിബിൻ ജോർജ്, രമിത് അശോകൻ, ധ്യാൻ ചക്രവർത്തി, അഖിൽ മാത്യു, എം ടി ജെയ്സൺ, ബിബിൻ ജോസഫ്, അർജുൻ ദിലീപ്, സന്തോഷ്‌ ജോസഫ്, റെജിൻ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍

വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി ഒ.ആര്‍ കേളു.

എല്ലാ വിദ്യാലങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ മേഖലകളില്‍ ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്ലോടി സെന്റ് ജോസഫ്് യു.പി സ്‌കൂളില്‍ മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടില്‍

“ഡ്രീം വൈബ്സ്” ബാലസഭ കുട്ടികളുടെ സമഗ്രവികസന പദ്ധതിരേഖ പ്രകാശനം നടത്തി

വെങ്ങപ്പള്ളി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘നാടിന്റെ വികസന പദ്ധതിക്ക് കുട്ടികളും പങ്കാളികളാകുന്നു’ എന്ന പ്രമേയത്തിൽ കുട്ടികൾ തയ്യാറാക്കിയ വികസന പദ്ധതികൾ വാർഡതലത്തിൽ ക്രോഡീകരിച്ച് തയ്യാറാക്കിയ സമഗ്രവികസന പദ്ധതിരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.