കമ്പളക്കാട് പോലീസ് സ്റ്റേഷൻ്റെ സേവന പരിധിയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുകയും മാധ്യമപ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്ത ബാബു കണിയാമ്പറ്റയെ കമ്പളക്കാട് ജനമൈത്രി പോലീസും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.ചടങ്ങിൽ
കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമതരി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. കമ്പളക്കാട് എസ് ഐ ദാമോദരൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി താരീഖ് കടവൻ, യൂണിറ്റ് പ്രസിഡണ്ട് അസ്ലം ബാവ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംസാരിച്ചു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







