കൽപ്പറ്റ : സേവനത്തിനായി ഞങ്ങൾ പഠിക്കുന്നു എന്ന ആപ്തവാക്യം നെഞ്ചിലേറ്റി രണ്ട് വർഷത്തെ വിജയകരമായ പ്രവർത്തത്തിന്റെ സമാപനം കുറിച്ച് കൽപ്പറ്റ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 13 ,14 ബാച്ചുകളുടെ സംയുക്‌ത പാസിംഗ് ഔട്ട് പരേഡ് നടത്തി.
കൽപ്പറ്റ എ.എസ് പി ബസുമത്രി ഐപിഎസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ , ഡിവിഷൻ കൗൺസിലർ ഷിബു .എ.കെ, കൽപറ്റ പോലീസ് സ്റ്റേഷൻ ഓഫീസർ ബിജു ആന്റണി, പ്രിൻസിപ്പാൾ സജീവൻ പി.ടി, സിനി ആർട്ടിസ്റ്റ് അബു സലിം എന്നിവർ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിവാദ്യം സ്വീകരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീധരൻ , അരുൺ വി , ആയിഷ എ.പി , കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ ,ഷീബാറാണി ഗാർഡിയൻ പ്രസിഡണ്ട് മുസ്തഫ സി എന്നിവർ നേതൃത്വം നൽകി

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.