സമഗ്ര ശിക്ഷ കേരള ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 10 ന് ഉച്ചക്ക് രണ്ടിന് എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നടക്കും. സ്പീച്ച് തെറാപ്പിസ്റ്റിന്റെ യോഗ്യത ആര്‍.സി.ഐ രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പിയും ഫിസിയോ തെറാപ്പിസ്റ്റിന്റെ യോഗ്യത കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉള്ളതോ ആയ ബി.പി.ടിയുമാണ്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.ഫോണ്‍: 04936 203338.

സ്‌പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406