കൽപ്പറ്റ:ഇഫ്റ്റാ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യൂ. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർക്ക് ഉപജീവനത്തിനുള്ള വരുമാനം ഉറപ്പുവരുത്തുവാനും, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുവാനും സർക്കാറിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഐ എൻടിയുസിയുടെ പരിപൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇഫ്റ്റ ജില്ലാ പ്രസിഡന്റ് വയനാട് സക്കറിയാസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരി അമൃത മങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി.ബി.സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, മാത്യു ചോമ്പാല, വി.എസ് ബെന്നി, പി. ലക്ഷമി, എസ് അന്നമ്മ, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.
യോഗാനന്തരം ഇഫ്റ്റ അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67