ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ മേഖലകളിൽ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു. ആരോഗ്യ മേഖലയിൽ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ, ആശുപത്രികളുടെ കെട്ടിട നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള പദ്ധതികളും കാര്‍ഷിക മേഖലയിൽ സൂക്ഷ്മ ജലസേചന പദ്ധതികളുടെ വ്യാപനത്തിനുള്ള പദ്ധതികളും അതത് വകുപ്പുകൾ അവതരിപ്പിച്ചു. പിന്നോക്ക മേഖലകളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന മികവ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

മൃഗസംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങൾ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

സമയബന്ധിതമായി പദ്ധതികൾ പൂര്‍ത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആർ മേഘശ്രീ നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇൻ-ചാര്‍ജ് കെ എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിങ് വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ് ഷംസുദ്ദീൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍‌ പങ്കെടുത്തു

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.