താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും

ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും ദിവസങ്ങൾ താമസിക്കണോ..? മിക്കപ്പോഴും സ്ത്രീകൾ നട്ടം തിരിയുന്ന ഈ അവസ്ഥയ്ക്ക് ഷീ ലോഡ്ജിലൂടെ പരിഹാരം കാണുകയാണ് എടവക ഗ്രാമപഞ്ചായത്ത്.മാനന്തവാടി ദ്വാരകയിലാണ് എടവക ഗ്രാമപഞ്ചായത്തിന്റെ  ഷീ ലോഡ്ജ് വരുന്നത്. മിതമായ നിരക്കിൽ സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനും
വിശ്രമത്തിനുമുള്ള ഇടമാണിത്.
ജില്ലയിൽ വിനോദ സഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ എത്തുന്ന സ്ത്രീകൾക്ക് രാത്രി വിശ്രമിക്കാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്‌ മുന്നോട്ട് വന്നത്.

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി തുടങ്ങിയ സൗകര്യങ്ങളോട് കൂടി പരമാവധി അഞ്ചു ദിവസത്തേക്ക് ഒരുമിച്ച് ബുക്ക് ചെയ്യാം. 30 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമിറ്ററി സൗകര്യമാണുള്ളത്.

നേരത്തെ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടം കൊറോണ വ്യാപനം കാരണം വൈകിയെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ചു. കെട്ടിട നിർമ്മാണ പ്രവൃത്തി
സിൽക്ക് എന്ന സർക്കാർ അക്രഡിറ്റഡ് കമ്പനിയാണ് ഏറ്റെടുത്തത്.

എടവക ഗ്രാമപഞ്ചായത്തിൻ്റെയും
ജില്ലാ പഞ്ചായത്തിൻ്റെയും വനിതാഘടക പദ്ധതിയിൽ നിന്നും എടവഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഷീ ലോഡ്ജിൻ്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ഷീ ലോഡ്ജിനുള്ള അനുബന്ധ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ഫിറ്റ്നസ് സെൻ്റർ, ഷട്ടിൽ കോർട്ട് തുടങ്ങിയവയും ആരംഭിക്കും.

മാനന്തവാടി രൂപത എടവക ഗ്രാമപഞ്ചായത്തിന് നൽകിയ 20 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന ഷീ ലോഡ്ജ് സെപ്റ്റംബറിൽ തുറന്ന് പ്രവർത്തിക്കും. കുടുംബശ്രീ, വനിത ഘടകങ്ങൾക്കായിരിക്കും ഷീലോഡ്ജിന്റെ നടത്തിപ്പ് ചുമതല.

കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരത്തോളം പേര്‍ കുറവ്; സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍, കൂടുതലും സ്ത്രീകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ 8ന്; ദിലീപ് അടക്കം 10 പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കേസിലെ പത്ത് പ്രതികളും ഡിസംബർ എട്ടിന് ഹാജരാകണം. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. പൾസർ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ കൊലപാതകം; തൃശൂരില്‍ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ഇരുവരും അറസ്റ്റില്‍

സ്വർണാഭരണങ്ങള്‍ തട്ടാനായി സ്വന്തം അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. തൃശൂർ മുണ്ടൂരിലായിരുന്നു സംഭവം. മുണ്ടൂർ സ്വദേശിയായ തങ്കമണിയാണ് (75) കൊല്ലപ്പെട്ടത്. കേസില്‍ കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകൻ നിതിൻ (27)

സൈക്ലിസ്റ്റുകളെ ആദരിച്ചു.

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മൈസ ബക്കർ, അമൻ മിഷ് ഹൽ, ഡിയോണ

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

അസ്മിത അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു.

മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.