മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിനിന്റെ രണ്ടാം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ തൊഴിലിടങ്ങളും ശുചീകരിച്ചു. റിപ്പണ്‍ പോഡാര്‍ പ്ലാന്റേഷന്‍ ടീ എസ്റ്റേറ്റില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങള്‍ എന്നിവ തൊഴിലാളികള്‍ പ്രത്യേകം തരം തിരിച്ച് ശേഖരിച്ചു. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികളും ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.കെ സാലിം, യശോദ ഗോപാലകൃഷ്ണന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, എച്ച്.എം.എല്‍ ഗ്രൂപ്പ് മാനേജര്‍ ജോര്‍ജ്ജ് തരകന്‍, പോഡാര്‍ പ്ലാന്റേഷന്‍ ഫീല്‍ഡ് ഓഫീസര്‍ പി. രാധാകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി സമീര്‍ സേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വാര്‍ഡുകളില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ വി. കേശവന്‍, സംഗീത രാമകൃഷ്ണന്‍, കെ.കെ സാജിത, നൗഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, യശോദ ചന്ദ്രന്‍, വി.എന്‍ ശശീന്ദ്രന്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ, അഷ്‌കര്‍ അലി, ഇ.വി ശശിധരന്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്