വെള്ളമുണ്ട:മഴക്കാലത്തെ വരവേൽക്കാനും പഠന പ്രോത്സാഹനത്തിനും വേണ്ടി വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ നിർധനരായ ഗോത്ര വിദ്യാർത്ഥികൾക്ക് സൗജന്യമായി കുട വിതരണം ചെയ്തു.
മുത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡന്റസ് പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും പബ്ലിക് ലൈബ്രറിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഫാത്തിമ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വിനീത പി.ടി,അക്ഷയ വി. കെ, യൂണിയൻ പ്രസിഡന്റ് അഫ്താബ് എം.എച്ച്,ഡാലിയ. കെ,എം മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, സുരേഷ്. കെ തുടങ്ങിയവർ സംസാരിച്ചു.
നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തക വിതരണം ചടങ്ങിൽ നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് വേണ്ടി ഡിവിഷൻ പരിധിയിലെ പ്രധാനധ്യാപകർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വനിതാ ട്രൈബൽ പ്രൊമോട്ടർമാർക്ക് സാരിയും പുരുഷന്മാർക്ക് മുണ്ടും ചടങ്ങിൽ വെച്ച്
നൽകികൊണ്ട് ഡിവിഷൻ മെമ്പർകൂടിയായ ജുനൈദ് കൈപ്പാണി ആദരിച്ചു.