സി.സി ഭൂദാനം ഗവ. എല്‍.പി സ്കൂളിലെ 1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറുത്തന്കാലായി, അറുപത് നാഴി എന്നിവിടങ്ങളില്‍ നിന്നും രാവിലെ സ്കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗക്കാരായ ജീപ്പ ഉടമ/ ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 17 ന് വൈകീട്ട് 3 നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9746431678, 9656291644.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.