കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയായ എസ്.എം.എ.എം പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന്‍ കേരള അഗ്രോ ഇന്‍സട്രീസ് കേര്‍പ്പറേഷന്റെ സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ഓഫീസില്‍ മേയ് 15 ന് നടക്കും. എസ്.എം.എ.എം പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങള്‍ 40-80 ശതമാനം വരെ സബ്സിഡിയില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പുതിയ ഭൂനികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായെത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9605150601.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10