വനം വകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ബാവലി:വനം വകുപ്പിനെ ജനസൗഹൃദമാക്കാ നുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതായി വനം-വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ബാവലിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനസൗഹൃദ സദസ്സുകൾ ജനകീയ സദസ്സുകളായി മാറി.വനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി ആളുകൾക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്ന, കൂടുതൽ ജനസൗഹൃദ ഓഫീസുകളായി ഫോറസ്റ്റ് സ്റ്റേഷനുകളെ മാറ്റും.
പൊതുജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സുതാര്യമായ ഭരണ നിർവ്വഹണ സമീപനമാണ് വനം വകുപ്പ് നടത്തുന്നത്. വനം വകുപ്പിലെ ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. വനം വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ സംയോജിത ചെക്പോസ്റ്റിൽ ഒരുക്കിയ സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും. ചെക്ക് പോസ്റ്റിൽ ഒരുക്കിയ ഇൻഫർമേഷൻ സെൻ്റർ വിനോദ സഞ്ചാരികൾക്കും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാര്‍ട്ടേസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഡിവിഷനിലെ അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്ത ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ, സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന ഫീല്‍ഡ് സപ്പോര്‍ട്ടിംഗ് ഉപകരണങ്ങളുടെ വിതരണവും നടത്തി.

വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ചത്. 2000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയാണ് പുതിയ ചെക്ക്പോസ്റ്റ് കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളത്. ചെക്ക് പോസ്റ്റ് ഓഫീസിനോടൊപ്പം ഇൻഫർമേഷൻ സെൻ്റർ, ഇക്കോ ഷോപ്പ്, ക്വാർട്ടേഴ്സ്, പബ്ലിക് ടോയ്ലറ്റ്, പാർക്കിംഗ് ഏരിയ എന്നിവയും സജ്ജമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ഓട്ടോമാറ്റിക് ബാരിക്കേഡും ചെക് പോസ്റ്റ് പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും. 3 ചെക്ക് പോസ്റ്റ് കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉൾപ്പടെ 2 കോടി 23 ലക്ഷത്തിനാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 3 ബെഡ് റൂമുകളും വണ്ടി ഷെഡും ഉൾപ്പടെ 900 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ക്വാർട്ടേസ് പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളത്. 28 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാസിങ്, ജില്ലാ പോലീസ് മേധാവി ആർ . ആനന്ദ്, സബ് കളക്ടർ ആർ ശ്രീലക്ഷ്മി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. മുഹമ്മദ് ഷബാബ്, നോഡൽ ഓഫീസർ കെ.എസ് ദീപ, ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, എ.ഡി.സി.എഫ് ജി ദിനേഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ജോസ് മാത്യു, വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, ഡി.എഫ്.ഒ എ ഷജ്‌ന, തുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *