വിവാഹ ചിത്രം ചവിട്ടിത്തൊഴിച്ച്, വലിച്ചുകീറി ‘ഡിവോഴ്‌സ് ഫോട്ടോഷൂട്ട്’; ഇന്ത്യയിൽ ആദ്യമെന്ന് നടി, പിന്നിലൊരു കാരണവുമുണ്ട്

സേവ് ദി ഡേറ്റ്, പ്രി, പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ടുകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി പുതിയ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് തമിഴ് സീരിയൽ നടി ശാലിനി. ശബ്ദമില്ലാത്തവരായി തോന്നുന്നവർക്കായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം എന്ന കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. ഇന്ത്യയിലെ ആദ്യ ഡിവോഴ്‌സ് ഫോട്ടോഷൂട്ടെന്നും നടി അവകാശപ്പെടുന്നു.

‘ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നത് ശരിയായ കാര്യമാണ്. നിങ്ങൾക്ക് സന്തോഷമായിരിക്കാൻ അർഹതയുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നല്ലൊരു ഭാവിയുണ്ടാകുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം പരാജയമല്ല. നല്ല മാറ്റങ്ങളിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണത്. ഒരു ദാമ്പത്യം ഉപേക്ഷിക്കാനും ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വളരെ ധൈര്യം ആവശ്യമാണ്. ഇത്തരത്തിൽ എല്ലാ ധൈര്യവതികളായ സ്ത്രീകൾക്കും ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു’- ശാലിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘ഒരിക്കലും പിന്തിരിയരുത്. കാരണം മഹത്തായ കാര്യങ്ങൾക്ക് സമയം വേണ്ടിവരും. ഇന്ത്യയിലാദ്യമായി വിവാഹമോചന ആഘോഷ ഫോട്ടോഷൂട്ട്. എല്ലാ അവസാനവും പുതിയൊരു തുടക്കത്തിലേയ്ക്ക് നയിക്കും. നിങ്ങൾക്ക് പറന്നുയരണമെങ്കിൽ പിന്നോട്ട് വലിക്കുന്ന ഭാരം ഉപേക്ഷിക്കൂ’- ചില ചിത്രങ്ങൾക്ക് ശാലിനി നൽകിയ കുറിപ്പ് ഇങ്ങനെയാണ്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.