പനമരം : ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ക്ലീൻസിറ്റി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ നിർവ്വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പനമരത്തെ വ്യാപാരികളുടെയും സർക്കാർ അർദ്ധസർക്കാർ ജീവനക്കാരുടെയും പങ്കാളിത്തതോടെ നടപ്പിലാക്കുന്ന പദ്ധതിക്കാണു പനമരത്ത് തുടക്കം കുറിച്ചത്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ