കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആകമാനം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കുറുമ്പാലക്കോട്ടയും പരിസരവും വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു . വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. KSESA വയനാട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ എംകെ,ജില്ലാ പ്രസിഡണ്ട് ജിനോഷ് പിആർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സെൽമ ജോസ്, ദിപു ഹരിദാസ് എന്നിവർ നേതൃത്വം നൽകി

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് നാളെ പ്രവേശനമില്ല.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് തിരുവോണ ദിനത്തിൽ (സെപ്തംബർ 5) സന്ദർശകർക്ക് പ്രവേശനമില്ലെന്ന് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.