കമ്പളക്കാട് : നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ
നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ
സമർപ്പിച്ചു. അശ്വനി ആർ ജീവന്റെ
‘ അ അതിര് അധിനിവേശം ‘
എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്.
ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പിസി മജീദ്
അധ്യക്ഷത വഹിച്ചു.
സി എച്ച് ഫസൽ, പി എൻ സുമ ടീച്ചർ , സലിജ ഉണ്ണി,
നൂറിഷാ ചേനോത്ത്,ഡോ.പ്രീജാ വിനോദ്, എ.ആർ ശങ്കരൻ ,ഡോ.അമ്പി ചിറയിൽ, പി.ടി. അഷറഫ് എന്നിവർ സംസാരിച്ചു.
ഡോക്ടർ പ്രീജാ വിനോദിന്റെ ‘ നദികളെല്ലാം
തിരക്കിലാണ്’ , എ ആർ ശങ്കരന്റെ ‘ വിട ‘
എന്നീ കവിതകൾ
ജൂറിയുടെ പ്രത്യേക പരാമർശം നേടി.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.