മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: പുരസ്‌ക്കാര വിതരണം നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തി.
ജില്ലയില്‍ 2022 – 23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനു ലഭിച്ചു. ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കല്‍, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ശരാശരി തൊഴില്‍ ദിനം നല്‍കല്‍, ആധാര്‍ സീഡിംഗ്, ജോബ് കാര്‍ഡ് വെരിഫിക്കേഷന്‍, ടൈമിലി പേയ്‌മെന്റ്, വര്‍ക്ക് കംപ്ലീഷന്‍, സുഭിക്ഷ കേരളം, ശുചിത്വ കേരളം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് പുരസ്‌ക്കാരം നല്‍കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 പ്രവൃത്തി ദിവസം നല്‍കിയ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനും, ഏറ്റവും കൂടുതല്‍ അമൃത് സരോവര്‍ ഏറ്റെടുത്ത് ചെയ്ത തിരുനെല്ലി ഗ്രാമപഞ്ചായത്തിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉപഹാരം നല്‍കി.
ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വി ബാലകൃഷ്ണന്‍, സുധി രാധാകൃഷ്ണന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബി.എം വിമല, ഇന്ദിര പ്രേമചന്ദ്രന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, ടി.കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും: അഡ്വ പി. കുഞ്ഞായിഷ

പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി.

ജല വിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി വാട്ടര്‍ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി മുനിസിപ്പാലിറ്റി, എസ്.കെ.എം .ജെ സ്‌കൂള്‍ പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, കച്ചേരികുന്ന് പരിസരം, ചന്ത

ഹ്യൂം സെന്ററിലെ ശാസ്ത്രജ്ഞരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നിൽ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ

ദേശീയ ലോക് അദാലത്ത് നാളെ

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ (സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *