വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.കെ വയനാട് സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി ബ്ലോക്ക് കളിവീടിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം ബി.പി.സി കെ.കെ സുരേഷ് നിര്‍വ്വഹിച്ചു. വിശാലമായ പാര്‍ക്ക്, ആകര്‍ഷകമായതും ശിശു സൗഹൃദവുമായ ക്ലാസ് മുറികള്‍, മള്‍ട്ടിമീഡിയ തിയേറ്റര്‍, വിശാലമായ ഡൈനിംഗ് ഹാള്‍, കുട്ടികളുടെ നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിന്ന് സഹായകരമായ ഉപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, പ്രധാനധ്യാപകൻ എൻ.കെ ഷൈബു,
പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ