ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി ജീവനൊടുക്കി

ത്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ കിണറ്റിൽ ചാടി ജീവനൊടുക്കി സഹോദരിമാർ. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഏതാനും വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവർ പ്രണയത്തിലാവുകയും ചെയ്തു.

ഇത് മനസിലാക്കിയ അച്ഛനും അമ്മയും മുസ്‍ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനാണ് സഹോദരിമാർ സ്വന്തം നാട്ടിലെത്തിയത്. തിങ്കളാഴ്ച ഇരുവരും ഫോണിൽ സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടു. ഇപ്പോഴും മക്കൾ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം ചൊവ്വാഴ്ച ഗായത്രിയും വിദ്യയും രാവിലെ എഴ് മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ച് എത്താതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരഞ്ഞു ഇറങ്ങി. വീട്ടിൽ നിന്ന് 400 മീറ്ററുകൾ മാത്രം അകലെയുള്ള കിണറ്റിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ ലഭിച്ചത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്ത് എടുത്തത്. തുടർന്ന് പോസ്റ്റ്‍മോർട്ടത്തിനായി മനപ്പാറൈ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു യുവതി തൻറെ കൈയിൽ പേര് എഴുതിയിരുന്നു. മറ്റെയാൾ കൈയിൽ തങ്ങളുടെ ഇളയ സഹോദരൻറെ നമ്പറും എഴുതിയിരുന്നു. മൃതദേഹം വീട്ടുകാർ മനസിലാക്കാനാണ് സഹോദരിമാർ ഇങ്ങനെ ചെയ്തതെന്നാണ് ഇൻസ്പെക്ടർ പി ഷൺമുഖസുന്ദരം പറഞ്ഞത്.

കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കാമുകൻമാരുടെ അമ്മയ്ക്ക് യുവതികൾ ശബ്‍ദ സന്ദേശം അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പ്രണയ ബന്ധത്തിൻറെ പേരിൽ വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്നാണ് യുവതികളുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ കാമുകന്മാരെ വിവാഹം കഴിക്കാൻ അവരുടെ മാതാപിതാക്കൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതികൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐപിസി 174 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം

നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു

ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക

രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ, കിയ

ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡുമായി ബെവ്‌കോ; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *