കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐ പ്രവേശത്തിനുളള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 22 ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെ ഡ്രാഫ്റ്റ്മാന് സിവില്‍, ഇലക്ട്രീഷ്യന്, ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് ഡീസല്‍, 2 മുതല്‍ 4 വരെ ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് ട്രേഡുകളില്‍ കൂടിക്കാഴ്ച്ച നടക്കും. അറിയിപ്പ് ലഭിച്ചവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, അഡ്മിഷന് ഫിസ് എന്നിവ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 04936 205519.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച