പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലക്കിടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന എന്‍ ഊര് ഗോത്ര പൈതൃക ട്രൈബല്‍ മാര്‍ക്കറ്റിലെ 16 സ്റ്റാളുകള്‍, ഒരു എംപോറിയം സ്റ്റാള്‍, രണ്ട് ട്രൈബല്‍ കഫറ്റേരിയകള്‍ എന്നിവ വാടകക്ക് എടുത്ത് നടത്തുന്നതിനായി പട്ടിക വര്‍ഗ്ഗ ജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, സ്വാശ്രയ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ദര്‍ഘാസുകള്‍ സബ് കളക്ടര്‍ വയനാട്, പ്രസിഡന്റ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, സബ് കളക്ടറുടെ ഓഫീസ്, മാനന്തവാടി, വയനാട് 670645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9605664061, 8921754970, 04935 240222.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







