ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററിയിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പങ്കാളിത്ത ഗ്രാമമായ തൊടുവെട്ടി കോളനിയിൽ പത്രവിതരണം ആരംഭിച്ചു. വായനദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ
പ്രിൻസിപ്പൽ ദിലിൻ സത്യനാഥിൽ നിന്നും തൊടുവെട്ടി കോളനി കാരണവർ
വാസു പത്രം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് അസീസ് മാടാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമ്പിളി നാരായണൻ, മിൻ്റു, മുജീബ്, സനിക, മാജിദ എന്നിവർ
പ്രസംഗിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക