വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു.രക്ഷിതാക്കളുടെ ഇടയിൽ വായന സംസ്കാരം വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി അമ്മ വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.സ്കൂൾ തലത്തിൽ നടന്ന ചടങ്ങ് മുൻപ്രധാന അധ്യാപകനും വനിത ശിശുക്ഷേമ സമിതിയുടെ വയനാട് ജില്ല എക്സിക്യൂട്ടീവ് മെമ്പറുമായ സി ജയരാജൻ രക്ഷിതാക്കൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക മറിയം മുംതാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ റംസീന ആശംസകൾ നേർന്നു.ജനിഫർ എസ് ആർ സ്വാഗതവും അശ്വതി നിധിൻ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിന് അധ്യാപകരായ അനീഷ് ടി കെ ,അനീഷ് ശങ്കർ ,മഹബൂബ്റാസിആയിഷ ബഷീർ,തങ്കമണി എന്നിവർ നേതൃത്വം നൽകി.

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍