കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായന വാരാചരണത്തിന്റെ ഭാഗമായുള്ള പുസ്തകത്തോണിയുടെ ഉദ്ഘാടനവും ഷാജി മാസ്റ്റർ നിർവഹിച്ചു. വായനയെ കുറിച്ചും കവിത എങ്ങനെ എഴുതാം എന്നതിനെക്കുറിച്ചും ക്ലാസെടുത്തു.കുട്ടികളുടെ മാഗസിൻ ചിത്രശലഭവും പ്രകാശനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മെജോഷ് പി ജെ, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വിദ്യാരംഗം കൺവീനർ മഞ്ജുഷ തോമസ്, റാണി ജോൺ, അഖില പി എന്നിവർ സംസാരിച്ചു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്