കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (രാഷ്ട്രീയ ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കല്‍പ്പറ്റ ടൗണില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിര്‍വഹിച്ചു. കല്‍പ്പറ്റ എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍, ശ്രീതു, എസ്.പി.സി ജില്ലാ അഡി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജൂനിയര്‍ എസ്ഐമാരായ ജയപ്രകാശ്, സെയ്ദ, എ.എസ്.ഐമാരായ രവി, ജിതിന്‍, എസ്.പി.സി പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒമാരായ ഷഹീര്‍, ലല്ലു, അദ്ധ്യാപകരായ ലക്ഷ്മിപ്രിയ, അക്ഷയ എന്നിവരും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ എസ്.പി.സി കേഡറ്റുകളും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ സമാപിച്ചു.
ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റയില്‍ നടന്ന കൂട്ടയോട്ടം ജില്ലാ അഡി. എസ്.പി എന്‍.ആര്‍. ജയരാജ് ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍ക്കൊപ്പം എസ്.പി.സി ജില്ലാ അഡി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, പ്രധാനാധ്യാപിക എം.സല്‍മ, പി.ടി.എ പ്രസിഡന്റ് സി. ജയരാജ്, എം.പി.ടി.എ പ്രസിഡന്റ് സാജിദ ഹമീദ്, എസ്.പി.സി പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒമാരായ ടി. അനസ്, അദ്ധ്യാപകരായ എന്‍. അര്‍ഷാദ്, ഇ. ലേഖ തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കാളികളായി.
മാനന്തവാടിയില്‍ നടത്തിയ കൂട്ടയോട്ടം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് ഗാന്ധി പാര്‍ക്ക് എരുമത്തെരുവ് വഴി ചുറ്റി മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. മാനന്തവാടി എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐമാരായ തോമസ്, അജിത്ത്, എ.എസ്.ഐ സുനില്‍കുമാര്‍, ജോയി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാനന്തവാടി, പയ്യമ്പള്ളി, ആറാട്ടുതറ, കണിയാരം, ദ്വാരക സ്‌കൂളുകളിലെ എസ്.പി.സി കുട്ടികളും മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരമടക്കം 80-ഓളം പേര്‍ പങ്കാളികളായി.
ബത്തേരിയില്‍ നടത്തിയ കൂട്ടയോട്ടം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടക്കുന്ന് നിന്നാരംഭിച്ച് അസംപ്ഷന്‍ സ്‌കൂളില്‍ സമാപിച്ചു. അസംപ്ഷന്‍, സര്‍വജന സ്‌കൂളുകളിലെ എസ്.പി.സി. കേഡറ്റുകളും ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായര്‍, എസ്.ഐമാരായ രാംകുമാര്‍, വിജയന്‍, ജൂനിയര്‍ എസ്.ഐ ജെസ്‌വിന്‍ ജോയ്, മറ്റു പോലീസുകാരും അദ്ധ്യാപകരുമടക്കം 150-ഓളം പേര്‍ പങ്കാളികളായി.
മുട്ടിലില്‍ നടത്തിയ കൂട്ടയോട്ടം കല്‍പ്പറ്റ ഡിവൈ.എസ്.പി പി.എല്‍ ഷൈജു ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍ക്കൊപ്പം പ്രധാനാദ്ധ്യാപിക ശ്രീജ, എസ്.ഐ വിമല്‍ ചന്ദ്രന്‍, ജൂനിയര്‍ എസ്.ഐ അനന്തു തമ്പി, എ.എസ്.ഐമാരായ ഗോപി, അമ്പിളി, അദ്ധ്യാപകരായ സുനീറ, അജ്മല്‍, കല്‍പ്പറ്റ സ്റ്റേഷനിലെ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവരടക്കം 90-ഓളം പേര്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളുടെയും നേതൃത്വത്തില്‍ ജില്ലയിലെ 42 എസ്.പി.സി സ്‌കൂളുകളിലും കൂട്ടയോട്ടം നടത്തി.
 
								 
															 
															 
															 
															







