വെള്ളമുണ്ട ഡബ്ല്യൂഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ വായനാവാരത്തിന് തുടക്കം കുറിച്ചു. എസ്എംസി കൺവീനർ സി.കെ. മായന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ സുഷമ രാജ് സ്വാഗതം പറഞ്ഞു. പ്രശസ്ത കവി കെ .ടി സൂപ്പി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂഎംഒ ജോയിന്റ് സെക്രട്ടറി മായൻ മണിമ,എം. മമ്മു മാസ്റ്റർ,പി ടി എ പ്രസിഡന്റ് ഇബ്രാഹിം മണിമ , റജീന റാഫി , എം.ശശി എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







