കാക്കവയൽ : എഴുത്തുകാരന്റെ തൂലികയിലൂടെ പിറക്കുന്ന സാഹിത്യ രചനകളിൽ നിന്നാണ് ജീവിതത്തിലെ പരാജിതരുടെ ജീവിതം മനസ്സിലാക്കാൻ കഴിയുന്നത് .അതിലൂടെ മാത്രമേ മനുഷ്യനിലെ മനുഷ്യത്വം വളരുകയുള്ളൂവെന്ന് കവയത്രിയും കലാകാരിയുമായ ആഗ്നസ് വി സന്ധ്യ അഭിപ്രായപ്പെട്ടു .കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വായന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ .
പിടിഎ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം സുനിൽകുമാർ നിർവഹിച്ചു.ലൈബ്രറി പുസ്തക വിതരണോദ്ഘാടനം എസ് എം സി ചെയർമാൻ റോയ് ചാക്കോയും അമ്മ വായന ഉദ്ഘാടനം എം പി ടി എ പ്രസിഡണ്ട് സുസിലി ചന്ദ്രനും നിർവഹിച്ചു.
ഖലീലു റഹ് മാൻ , ബീന പിവി , റെജിമോൾ മാണി, ധന്യ എം ബി , സിമി സെബാസ്റ്റ്യൻ , കുമാരി ആഗ്നസ് ആന്റോ , അലീന കെ ബി , മെഹാ തമന്ന എന്നിവർ പ്രസംഗിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ