തരിയോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ജനശക്തി ഗ്രന്ഥാലയം നിർമ്മല ഹൈസ്കൂളിന്റെ സഹകരണത്തോടെ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമിം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. നിർമ്മല ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ജയ പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സി കെ രവീന്ദ്രൻ, വാർഡ് മെമ്പർ കെ എൻ ഗോപിനാഥൻ, വി യു ജോസ് തുടങ്ങിയവർ സംസാരിച്ചു. ജനശക്തി ഗ്രന്ഥാലയം പ്രസിഡണ്ട് മധു ജോസഫ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഷാന ഷെറിൻ നന്ദിയും പറഞ്ഞു. ആയിരത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിച്ച പരിപാടി നിരവധി വിദ്യാർത്ഥികൾ സന്ദർശിക്കുകയും പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ