പനമരം പഞ്ചായത്തിലെ മാനാഞ്ചിറയില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു പണി പൂര്‍ത്തീകരിച്ച മാനാഞ്ചിറ – ചെറുകുന്ന് കോണ്‍ക്രീറ്റ് റോഡ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വാര്‍ഡ് മെമ്പര്‍ ഹസീന ഷിഹാബുദ്ധീന്‍, കാസിം പുഴക്കല്‍, ഷിഹാബ് ചാമക്കാലി, ചക്കര അബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669