വെണ്ണിയോട്: ചിറക് സ്നേഹപൂർവ്വം ഗൂൻജ് എന്ന പേരിൽ വെണ്ണിയോട് എസ്.എ.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ചിത്രരചന ശിൽപ്പശാലയും,പഠനോപകരണ വിതരണവും നടത്തി ഗൂൻജ് വയനാട്. സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ,ഗൂൻജ് വയനാട് പ്രവർത്തക സോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.