ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.അബ്രഹാം
പതാക്കൽ ഉദ്ഘാടനം ചെയ്തു.വായന,യോഗ ദിനാചരണങ്ങളെക്കുറിച്ച് മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസ് എടുത്തു.വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി തെരഞ്ഞെടുക്കേണ്ട കോഴ്സുകൾ സംബന്ധിച്ച് ടി.പോൾ ഇന്റർനാഷണൽ സെന്ററിലെ ബിബിൻ സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.ബിന്ദു വിൽസൺ,ജിനി
എന്നിവർ പ്രസംഗിച്ചു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.