മാനന്തവാടി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കെസിവൈഎം കണിയാരം കത്തീഡ്രൽ യൂണിറ്റിന്റെയും പി എച്ച് സി കുറുക്കൻ മൂലയുടെയും സംയുക്തമായി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. കണിയാരം കത്തീഡ്രൽ വികാരി ഫാദർ സോണി വാഴക്കാട്ട് ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രൽ സഹ വികാരി ഫാദർ അനീഷ് പുരക്കൽ, കൗൺസിലർ ഷൈനി, സെക്രട്ടറി റോജസ് മാർട്ടിൻ, അഖിൽ അലോഷ്യസ്,പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ
എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669