കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.
വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നുസംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,

വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.

വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.