പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി കൊല്ലപ്പള്ളി സജീവന് പോലിസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലിസാണ് ഇയാളെ പിടികൂടിയത്. ബത്തേരി ടൗണില്‍ വച്ചാണ് ഇയാളെ പിന്തുടര്ന്ന് പോലിസ് പിടികൂടിയത്. ഇയാളെ പുല്‍പ്പള്ളി പോലിസിന് കൈമാറും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.