പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണം മാനന്തവാടി സബ് ഇൻസ്‌പെക്ടർ സോബിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ക്ലാസ്സ് നയിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, അധ്യാപകരായ സജിൻ ജോസ്, അനൂജ സിസ്റ്റർ ജ്യോതി എന്നിവർ നേതൃത്വം നൽകി.

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത
ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ