കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി കഥാ- കവിതരചന, അടിക്കുറിപ്പ്, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍, കൊളാഷ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയിലെ ബാലസഭകളില്‍ മഴമാപിനി നിര്‍മാണം, മഴയളവ് ശേഖരണം, മഴ ഗാനാലാപനം, കുട അലങ്കാരം, ചിത്രരചന, കടലാസ് തോണി നിര്‍മ്മാണം, മഴച്ചൊല്ല്- മഴയോര്‍മ്മ അവതരണം, മഴവെള്ള സംഭരണ രീതികളുടെ അവതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സി.ഡി.എസ് തലത്തില്‍ മഡ് ഫുട്‌ബോള്‍, മഡ് കബഡി, മഴ നടത്തവും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി. എഴുത്തുകാരനും റിട്ടയേര്‍ഡ് പ്രധാന അധ്യാപകനുമായ ഷാജി പുല്‍പള്ളി, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ വി.കെ റെജീന, സ്റ്റേറ്റ് ആര്‍.പി കെ.ജെ പവിത്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ് എന്നിവര്‍ സംസാരിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ