അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ജില്ലയില്‍ ഹരിതചട്ടം പാലിച്ചാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കളക്ടര്‍ പറഞ്ഞു. തെര്‍മോകോള്‍, കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, തുണി, പ്ലാറ്റിക് കയര്‍, പെപ്പ്, പേനയുടെ അടപ്പ്, ടയര്‍ ട്യൂബ്, മില്‍മ കവര്‍, സ്ട്രോ തുടങ്ങി വിവിധങ്ങളായ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ചേര്‍ന്ന് വ്യത്യസ്തമായ പൂക്കളം ഒരുക്കിയത്.കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ജൂബിലി ഹാളില്‍ ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ശുചിത്വമിഷന്‍കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്,അസിസ്റ്റന്റ് കോ -ഓര്‍ഡിനേറ്റര്‍ കെ.ബി നിധി കൃഷ്ണ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് കോ -കോഡിനേറ്റര്‍ പി എസ് സഞ്ജയ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എസ്. ശ്രീനിഷ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പ്രക്ഷോഭ് ജയകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ – ഓര്‍ഡിനേറ്റര്‍മാരായ വി. കെ റെജീന, കെ.എം സലീന,പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ