പനമരം:രാജ്യം ഭരിക്കുന്ന ഭരണകൂടം
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ വാദികളെ കുടിയിരുത്തി ചരിത്ര വക്രീകണം നടത്തുകയാണ്.
പൗരത്വ നിയമ ഭേദഗതി, ഏക സിവിൽ കോഡ്, നോട്ടു നിരോധനം, തുടങ്ങിയ വിഷയങ്ങളും കേരളത്തിലെ പിണറായി സർക്കാറിൻ്റെ അഴിമതി നിറഞ്ഞ ജനവിരുദ്ധ നയങ്ങളും ചർച്ച ചെയ്യുന്നതാണ് ക്യാമ്പയിൻ.
വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ
എന്ന പ്രമേയത്തിൽ
ജൂലൈ 1മുതൽ 15 വരെയാണ് ശാഖാ യൂണിറ്റ് മീറ്റ് നടത്തുന്നത്.
യൂണിറ്റ് മീറ്റിൻ്റെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്തിലെ കുണ്ടാല ശാഖയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി നിർവ്വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച് ഫസൽ മുഖ്യ പ്രഭാഷണം നടത്തി.
ജൂലൈ 16-31 – പഞ്ചായത്ത് തലത്തിൽ – പ്രതിനിധി സംഗമം നടത്തും. ശാഖ, പഞ്ചായത്ത് കമ്മറ്റികളിൽ പുന:ക്രമീകരണം നടത്തി അഫിലിയേഷൻ ചെയുന്നത് അടക്കമുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന കമ്മറ്റി ക്രമികരിച്ചുട്ടുള്ളത് കുണ്ടാല ശാഖ യൂത്ത് ലീഗ് പ്രസിഡൻ്റ് ജാഫർ കെ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.പി.മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, ജില്ലാ യുത്ത് ലീഗ് ഭാരവാഹികളായ ജാഫർ മാസ്റ്റർ,ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, ജില്ലാ എം.എസ്.എഫ് പ്രസിഡൻ്റ് റിൻഷാദ് മില്ല്മുക്ക്, മുസ്തഫ പാണ്ടികടവ്, സി.കെ അബ്ദുൽ ഗഫൂർ, എം നാസർ, നാസർ തരുവണ, അബ്ദുള്ള മൗലവി,എം.കെ ലത്തീഫ്, ഇസ്ഹാഖ് അഞ്ച്ക്കുന്ന്, സി.പി ലത്തീഫ്, എന്നിവർ സംസാരിച്ചു നിസാർ പി. സ്വാഗതവും മുസമ്മിൽ നന്ദിയും പറഞ്ഞു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി