കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിയമ്പം ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ പള്ളിക്കര അധ്യക്ഷതവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ചത്. സ്‌കൂളിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ വിവിധ റൈഡുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍മാരായ സന്ധ്യ ലിഷു, സലിജ ഉണ്ണി, വികസനസമിതി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…
മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി







