മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് വീട്ടിൽ ഫാസിർ (35) ആണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത് . ഇയാളിൽ നിന്ന് 98.744 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട്
മൈസൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബസ്റ്റിൽ നിന്നാണ് പരിശോധനക്കിടെ ഫാസിറിനെ എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയത്.
തുടർ നടപടികൾക്കായി ഫാസിറിനെ ബത്തേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ എ. ജി. തമ്പിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി. ഷാജി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. കെ ബാലകൃഷ്ണൻ, ജ്യോതിസ് മാത്യു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.