ബത്തേരി : ഗവൺമെന്റ് സർവജന ഹയർസെക്കൻഡറി സ്കൂളിൽ ബോധി 2023 എന്ന പേരിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ തിരിനാളം തെളിച്ചുകൊണ്ട് നവാഗതരെ സ്വീകരിച്ച ചടങ്ങ്, പ്രിൻസിപ്പൽ പി എ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് അസീസ് മാടാല ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ ജംഷീർ അലി , എം സി ചെയർമാൻ സത്താർ പി കെ, വൈസ് പ്രസിഡണ്ട് സമദ് കണ്ണിയൻ, അനിത പി സി ,തോമസ് വി വി , അനിൽകുമാർ എൻ , സുനിത ഇല്ലത്ത്, ദിവ്യ എം , ദീപ വി എസ് , സബിത കെ , നിഖിൽ പി എം , വിജി യു പി, ബിനിയാ എ ബി എന്നിവർ സംസാരിച്ചു.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി