ജില്ലാ ത്രോബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പനമരം
ചേതന ലൈബ്രറിയുടെ സഹകരണത്തോടെ പനമരം കരിമ്പുമ്മൽ
ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജില്ലാ ത്രോബോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തി
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ദേശീയ താരം ഷിയോൺ സിബിയെ ആദരിച്ചു.
സാജിദ് എൻസി , ജംഷീർ തെക്കേടത്ത്, ത്രോ ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്
കെ സി ജബ്ബാർ, ചേതന ലൈബ്രറി സെക്രട്ടറി അസീസ് കുനിയൻ, വൈസ് പ്രസിഡണ്ട് അസീസ് കെ കെ,
ഷംനാദ് എന്നിവർ സംസാരിച്ചു.
ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എച്എസ്എസ് പിണങ്ങോടും പെൺ കുട്ടികളുടെ വിഭാഗത്തിൽ ജിഎച്എസ്എസ് ആനപ്പാറയും ചാമ്പ്യന്മാരായി. ഇരു വിഭാഗത്തിലും സി എം എച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ മുരുക്കഞ്ചേരി ഗ്രൂപ്പ് ഓഫ് കമ്പനിസ് എം ഡി മുഹമ്മദ് അഷ്‌റഫ് എന്നിവർ സമ്മാനങൾ വിതരണം ചെയ്തു. ചടങ്ങിൽ സലീന രങ്കൻ, ഷിജിൻ, കെ. അസീസ് തുടങ്ങിയവർ പങ്കെടുത്തു.