ശ്രീ മാനികാവിൽ കർക്കടക മാസാചരണം

ശ്രീ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിൽ കർക്കടകം 1 മുതൽ 31 വരെ രാമായണ മാസാചരണം നടക്കും. രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം ജൂലൈ 17ന് കർക്കിടകം ഒന്ന് രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്നേദിവസം രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ശ്രീശർമ്മാജി തേവലശ്ശേരി പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാമായണ പാരായണവും രാമായണ ക്ലാസും ഉണ്ടാകുന്നതാണ്. കർക്കടകം 31ന് ആഗസ്റ്റ് 16 രാവിലെ 5. 30 മുതൽ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മാടമന കൃഷ്ണൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ഗണപതി ഹോമവും ഭഗവതിസേവയും പ്രത്യേക വഴിപാടായി നടക്കും. വഴിപാടുകൾ 04936 210455, 9847413960 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിൽ ചേർന്ന ജനറൽ ബോഡിയോഗം ക്ഷേത്രത്തിൽ നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കുകയും നിലവിലുള്ള സപ്താഹയജ്ഞ കമ്മിറ്റിയെ കർക്കടകമാസാചരണ കമ്മിറ്റിയായി തുടരുന്നതിന് യോഗം തീരുമാനിക്കുകയും ചെയ്തു.
കർക്കടകം ഒന്നു മുതൽ ക്ഷേത്രകൗണ്ടറിൽ നിന്നും , രാമായണം എന്നിവ ഭക്തജനങ്ങൾക്ക് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.