കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികെ കാക്കവയലിലെ ചെളിനിറഞ്ഞ പാടത്ത് നടന്ന മഡ് വടം വലി കാണാൻ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയത് ആയിരങ്ങൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവ് തെളിയിച്ച ടീമുകളുൾപ്പടെ എട്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തിൽ മൗണ്ട് സാനഡു അമ്പലവയലിൻ്റെ ബി ടീമിനെ പരാജയപ്പെടുത്തി ബത്തേരി സുൽത്താൻ ബോയ്സ് ജേതാക്കളായി. വയനാട് ടൂറിസം ഓർഗനൈസേഷൻ, ഡി.ടി.പി.സി. ,ടൂറിസം വകുപ്പ് എന്നിവയുടെയും മഡ്ഡി ബൂട്ട്സ് വൊക്കേഷൻസ്, ജില്ലാ വടംവലി അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വടം വലി മത്സരത്തിൽ
സർക്കാർ വകുപ്പുകളിൽ നിന്ന്
ഭൂജല വകുപ്പ് മീനങ്ങാടി പങ്കെടുത്തു.
അവാന വെള്ളച്ചിമൂല,ബത്തേരി
സുൽത്താൻ ബോയ്സ്,
മൗണ്ട് സാനഡു അമ്പലവയൽ,
പടവീടൻ വരദൂർ, ടൗൺ ടീം കാക്കവയൽ,
അപ്പനും മോനും ടീം മേപ്പാടി എന്നിങ്ങനെ എട്ട് സംഘങ്ങളാണ് മത്സരിച്ചത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







