ഡിവൈഎഫ്ഐ കൃഷ്ണഗിരി മേഖലാ കമ്മിറ്റി നിർമ്മിച്ച സ്നേഹവീട് കുടുംബത്തിന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് കൈമാറി. ജില്ലാ സെക്രട്ടറി കെ റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ ജിതിൻ കെ ആർ, സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, ജില്ലാ കമ്മിറ്റി യംഗങ്ങളായ ടി പി റിഥുശോഭ്, ജസീല ഷാനിഫ്, കൃഷ്ണഗിരി മേഖലാ സെക്രട്ടറി റെഥിൻ ജോർജ്ജ്, റാഷിദ്, വിഷ്ണു, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്