ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം – സ്പീക്കർ എ.എൻ ഷംസീർ

ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. സിവിൽ സർവീസിൽ വിജയം നേടിയ ഷെറിന്‍ ഷഹാനയ്ക്ക് കമ്പളക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നാടിന്റെ അഭിമാനമാണ് ഷെറിൻ ഷഹാന. അസാമാന്യ ക്ഷമയും ഇച്ഛാശക്തിയും ഉണ്ടെങ്കിലേ സിവിൽ സർവീസിൽ വിജയം കൈവരിക്കാനാകു. പ്രതിസന്ധികളിൽ പതറാതെ മനക്കരുത്ത് കൊണ്ട് അവയെ നേരിട്ട് വിജയം കൈവരിച്ച ഷെറിൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാതൃകയാണെന്നും സ്‌പീക്കർ പറഞ്ഞു. ചടങ്ങിൽ ഷെറിൻ ഷഹാനയ്ക്കുള്ള പൗരസമിതിയുടെ ഉപഹാരം സ്‌പീക്കർ കൈമാറി.
വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ് കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന്‍ ഷഹാന. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ ഷഹാന നേടിയത്. ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.

ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ജേതാവിനെ പൊന്നാടയണിയിച്ചു. സഹകരണ ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ, വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷ പി.എൻ സുമ, മെമ്പർമാരായ നൂരിഷ ചേനോത്ത്, സലിജ ഉണ്ണി, ലത്തീഫ് മേമാടാൻ, സീനത്ത് തൻവീർ, മുട്ടിൽ പഞ്ചായത്ത് മെമ്പർ സി. അഷറഫ്, സി.ഡി.എസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീർ, കൈരളി ടി.എം.ടി എക്സിക്യുട്ടീവ് ഡയറക്ടർ പഹലിഷാ കള്ളിയത്ത്, പൗരസമിതി ചെയർമാൻ സി. രവീന്ദ്രൻ, ജനറൽ കൺവീനർ പി.സി. മജീദ്, ട്രഷറർ വി.പി യുസഫ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ, സാംസ്ക്കാരിക പ്രമുഖർ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി

സ്വയം തൊഴിൽ വായ്‌പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടുകൂടിയ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60

ട്രംപിന്‍റെ നിർദേശം കണക്കിലെടുക്കാതെ ഇസ്രയേൽ; ഗാസയിൽ വീണ്ടും ആക്രമണം, 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.